കാഞ്ഞിരമറ്റം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൊഴിലുറപ്പ് ഗ്രാമസഭയും, സോഷ്യൽ ഓഡിറ്റിംഗ് യോഗവും നടത്തി.

പാലകുന്നു മലയിൽ ചേർന്ന യോഗത്തിൽ ജയമോഹനൻ അധ്യക്ഷയായി. പഞ്ചായത്ത് ഹെൽത്ത്,എഡ്യൂക്കേഷൻ ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് സോഷ്യൽ ഓഡിറ്റർ സൂര്യ വി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് എം.എൻ.ആർ.ഇ.ജി.എസ് അക്രിഡിറ്റ് എഞ്ചിനീയർ കൃഷ്ണേന്ദു വിഷ്ണുപ്രസാദ് ചർച്ച ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മേറ്റ് ഹസീന കെ.എ.മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘ സുശീല സോമൻ, പാത്തുമ്മ ബാബു, സുഹറ പി.എ , വിലാസിനി വി.ടി, റഹീമ ഷരീഫ്, വൽസ രവി, സുഹറ മജീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp