കാഞ്ഞിരമറ്റം :എം.എസ്.എം .കിഡ്സ് പാർട്ടി നടത്തി.

കാഞ്ഞിരമറ്റം :- മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെൻ്റ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി മൂന്നിനും , പത്തിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കായി കിഡ്സ് പാർട്ടി പ്രോഗ്രാം സംഘടിപ്പിച്ചു.

കാഞ്ഞിരമറ്റം ശബാബ് നഗറിൽ നടന്ന പരിപാടിയിൽ കെ.എൻ.എം.ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ സലാം ഇസ്‌ലാഹി അധ്യക്ഷതവഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ പാർട്ടി ഉദ്ഘാടനം ചെയ്തു.

വിവിധ ഏരിയകളിൽ നടന്ന കലാ-കായിക മൽസ രങ്ങൾക്കു് പ്രോഗ്രാം ചീഫ് കോർഡിനേറ്റർ അഫീഫ ഇഹ്സാന, ഡയറക്ടർഫിദ ജവാദ് , ഐ. ജി. എം സെക്രട്ടറി ഹബീബ ബിൻത് നാസ്സർ, എം.എസ്.എം. സെക്രട്ടറി അഹമ്മദ് ഫർഹാൻ ടി. എസ് എന്നിവർ നേതൃത്വംനൽകി. എം.എസ്.എം.എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽമട്ടാഞ്ചേരി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇത്തിഹാദ് കൊച്ചി, കെ.എൻ.എം. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. ഫഹ്റുദ്ദീൻ, മറിയം ഖാത്തൂൻതുടങ്ങിയവർ പ്രസംഗിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp