ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, ആമ്പല്ലൂർ കൃഷിഭവനും, പ്രതീക്ഷാ കുടുംബശ്രീയിലെ ഹരിത,അനുശ്രീ,ഹരിശ്രീ ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകളും സംയുക്തമായി വിളയിറക്കിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വൈറ്റില ഗവൺമെന്റ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും റിട്ടയർ ചെയ്ത കൃഷി ഉദ്യോഗസ്ഥൻ പി. എൻ സദാശിവൻ കൃഷിയും ,നൂതന വിജയ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ തിന,മക്കച്ചോളം, മണിച്ചോളം, റാഗി, തുടങ്ങിയ ചെറു ധാന്യങ്ങളും, പയർ, കപ്പ, വെണ്ട, വഴുതന, തക്കാളി, മുളക്, ടിഷ്യൂകൾച്ചർ വാഴ തുടങ്ങിയ വിവിധ ഇന പച്ചക്കറികളും, ബന്തിപ്പൂ കൃഷിയും നടത്തിയിട്ടുണ്ട്.വിളവെടുപ്പ് പരിപാടിയിൽ ശ്രീലതാ സദാശിവൻ അധ്യക്ഷയായി. ചിന്ന ഗോപി, ബീനാ സത്യൻ, സന്ധ്യാ ജയകുമാർ, സിന്ധു സന്തോഷ്,ജിനി അനിൽകുമാർ, സോണി ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു