കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അരയങ്കാവ് തോട്ടറ കുന്നം കുളത്തിൽ ശ്രീവത്സത്തിൽ സുഭദ്രയാണ് (66) മരിച്ചത് . മില്ലുങ്ങൽ ഭാഗത്ത് നിന്നും വരികയായിരുന്ന സുഭദ്രയുടെ സ്കൂട്ടർ അതെ ദിശയിൽ നിന്നും വന്ന സിമന്റ് മികസർ മെഷീന്റെ അടിയിൽ പെടുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട വീട്ടമ്മ സംഭവ സഥലത്ത് തന്നെ മരിച്ചു. മുളംതുരുത്തി അഗ്നിശമന നിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം സതംഭിച്ചു.