കാഞ്ഞിരമറ്റത്ത് ജെൻഡർ വിഷയസമിതി രൂപീകരണവും “ഐക്യ കേരളവും നവകേരളവും” ക്ലാസ്സും സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ മാർട്ടിൽ ചേർന്ന യോഗത്തിൽ വച്ച് ജെൻഡർ വിഷയ സമിതിയുടെ രൂപീകരണവും “ഐക്യ കേരളവും നവകേരളവും” എന്ന ക്ലാസും നടത്തി. മേഖല പ്രസിഡന്റ് പ്രൊഫസർ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ജൻഡർ വിഷയസമിതി ചെയർമാൻ കെ എ മുകുന്ദൻ,മേഖല സെക്രട്ടറി എ ഡി യമുന, എന്നിവർ സംസാരിച്ചു. തുടർന്ന് ഐക്യ കേരളവും നവകേരളവും എന്ന വിഷയത്തിൽ മലയാളഭാഷ ഗവേഷകയും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയുമായ കെ. ശ്രീക്കുട്ടി ക്ലാസ് എടുത്തു.തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തന സാധ്യതകളും ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടത്തി. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ജലജ റെജി, ശ്രീജ തച്ചൻ പറമ്പിൽ,ദീപ്തി, വത്സലകുമാരി എം കെ, എന്നിവർ സംസാരിച്ചു. ജെൻഡർ വിഷയ സമിതി ചെയർപേഴ്സൺ ആയി ജലജ റെജിയെയും കൺവീനറായി എം കെ വത്സല കുമാരിയെയും തെരഞ്ഞെടുത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp