കാഞ്ഞിരമറ്റം ഗാമ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം, ഇന്ന് വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും വന്ന കാർ ആണ് അപകടത്തിൽ പെട്ടത് .ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനു കാരണം.നിയന്ത്രണം വിട്ട കാർ മറുഭാഗത്തേക്ക് കടന്നു സിൽവർലൈൻ അജൻസീസിന് മുൻപിലുള്ള പോസ്റ്റിലേക്ക് വന്നിടിക്കുകയായിരുന്നു ,ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി മുറിഞ്ഞു .സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്കിൽ വന്നിടിച്ചതിനു ശേഷം പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു ,അതിനാൽ വലിയ അപകടം ഒഴിവായി .കാറിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് ,അദ്ദേഹം പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു .