വെള്ളൂര്‍:കാത്തിരുന്നത് സമാനതകളില്ലാത്ത ദുർവിധി. കാരണം കണ്ടെത്താൻ വിശദ പരിശോധന നടത്തും.

വെള്ളൂര്‍ :20 ദിവസത്തിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച ദിനത്തില്‍
കെപിപിഎല്ലിനെ കാത്തിരുന്നത്‌ സമാനതകളില്ലാത്ത ദുര്‍വിധി.
പ്രതിസന്ധികളില്‍നിന്നു പ്രതീക്ഷയുടെ പുതിയ ആകാശത്തേക്ക്‌ മുന്നേറാനുള്ള
ശ്രമത്തിനിടെയാണു കമ്പനിയുടെ പ്രധാന ഭാഗമായ പേപ്പര്‍ മെഷീന്‍ പ്ലാന്റിൽ
വന്‍ അഗ്നിബാധ. ഇന്നലെ 24 മണിക്കുറും പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാനായിരുന്നു
ശ്രമം.
ഉച്ചയ്ക്ക്‌ 2 മുതൽ 10 വരെ ഷിഫ്റ്റിലുള്ള തൊഴിലാളികളാണ്‌ അപകടസമയത്ത്‌
ജോലി ചെയ്തിരുന്നത്‌. ഇതിനു ശേഷം 10 മുതല്‍ പിറ്റേന്ന്‌ പുലര്‍ച്ചെ 6
വരെയുള്ള തൊഴിലാളികള്‍ എത്തേണ്ടിയിരുന്നു. തീപിടിത്ത വാര്‍ത്തയറിഞ്ഞ്‌
കെപിപിഎല്ലിലെ തൊഴിലാളികളും നാട്ടുകാരും കമ്പനി പരിസരത്തേക്ക്‌ എത്തി.
അഗ്നിരക്ഷാ സേനാംഗങ്ങളുടെ കടുത്ത പരിശ_്രമത്താലാണു തീ മൂന്നര
മണിക്കൂര്‍ കൊണ്ട്‌ അണയ്ക്കാനായത്‌.

ജര്‍മന്‍ നിര്‍മിത മെഷീന്‍
ജര്‍മന്‍ നിര്‍മിതമാണു പേപ്പര്‍ മെഷിന്‍ പ്ലാന്റ്‌. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌
ലിമിറ്റഡ്‌ (എച്ച്‌എന്‍എല്‍) ആയിരുന്ന കാലത്ത്‌ ഉണ്ടായിരുന്നതാണ്‌ ഈ പ്ലാന്റ്‌.
എച്്എന്‍എല്‍ പ്രതിസന്ധിയിലായതോടെ 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തി.
തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ എച്ച്‌എന്‍എല്‍ ഏറ്റെടുത്ത്‌ കെപിപിഎല്‍
ആക്കി പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ 3 വര്‍ഷത്തിനു ശേഷം 2022ലാണ്‌
പ്ലാന്റ്‌ വീണ്ടും ഉപയോഗിച്ചു തുടങ്ങിയത്‌. പേപ്പര്‍ മെഷീന്‍ പ്ലാന്റ്‌ അടക്കം
യന്ത്രങ്ങളുടെ നവികരണത്തിന്‌ 154 കോടി രൂപയാണു സംസ്ഥാന സര്‍ക്കാർ
അന്ന്‌ അനുവദിച്ചത്‌.

പുതിയ കരാറുകളുമായി മുന്നോട്ടു പോകാന്‍ ശമം നടത്തുന്നതിനിടെ പ്ലാന്റിൽ
വലിയ നാശനശഷ്ടമുണ്ടായതു കെപിപിഎല്ലിന്റെ പ്രവര്‍ത്തനത്തെ
ബാധിക്കും. നാശത്തിന്റെ വ്യാപ്തി പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
കെട്ടിടത്തിനും നിര്‍മിച്ചു പുറത്തിറക്കി സൂക്ഷിച്ചിരുന്ന പേപ്പര്‍ റോളുകള്‍ക്കും
നാശമില്ല.

തീപിടിത്തത്തിന്റെ കാരണം വിശദമായ പരിശോധനയിലേ കണ്ടെത്താനാവൂ.
ഷോര്‍ട്‌ സര്‍ക്യൂട്ട്‌ വഴി തീപ്പൊരി വീണതാണു കാരണമെന്നാണു പ്രാഥമിക
നിഗമനം. 42 റോളുകള്‍ പ്ലാന്റിനുള്ളില്‍ കറങ്ങുന്നുണ്ട്‌. ഇതിലേക്ക്‌ എല്ലാം
ലൂബ്രിക്കേഷനു വേണ്ടി ഓയില്‍ ലൈനുകളുണ്ട്‌.
ഈ ലൈനുകളിലേക്ക്‌ തീപടര്‍ന്നത്‌ അപകടത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു
യന്ത്രത്തിനുള്ളിലെ ബെല്‍റ്റുകളും കത്തി. തീപടരുന്നതിനൊപ്പം
യന്ത്രഭാഗങ്ങളിലെ പ്ലാസ്റ്റിക്കും റബറും അടക്കം കത്തിയുള്ള കറുത്ത പുക
നിറഞ്ഞതും തീ കെടുത്തുന്നതിനു പ്രതിസന്ധി സൃഷ്ടിച്ചു. 2007ലും ഈ
പ്ലാന്റില്‍ അഗ്നിബാധയുണ്ടായിട്ടുണ്ടെന്നു നേരത്തേ ജോലി ചെയ്തവര്‍
പറയുന്നു.

സമീപത്ത്‌ ഓയില്‍, മണ്ണെണ്ണ ടാങ്കുകൾ

വെള്ളൂര്‍ ഭ തീപിടിത്തമുണ്ടായ പേപ്പര്‍ മെഷിന്‍ പ്ലാന്റിനു സമീപമാണ്‌
ഏകദേശം 200 ലീറ്റര്‍ സംഭരണ ശേഷിയുള്ള മണ്ണെണ്ണ ടാങ്കും 7000 ലീറ്റര്‍
സംഭരണശേഷിയുള്ള ഓയില്‍ ടാങ്കും. മണ്ണെണ്ണ ടാങ്ക്‌ മെഷീന്റെ വലതു
ഭാഗത്തും ഓയില്‍ ടാങ്‌ താഴെയുമാണു ക്രമീകരിച്ചിരിക്കുന്നത്‌. തീ പടരുന്നത്‌ ]കണ്ട തൊഴിലാളികള്‍ ഉടന്‍ ഹൈഡ്രന്റ്‌ ഉപകരണം ഉപയോഗിച്ച്‌ തീ
അണയ്ക്കാന്‍ ശ്രമിച്ചു. മണ്ണെണ്ണ, ഓയില്‍ ടാങ്ക്‌ ഭാഗത്തേക്ക്‌ തീ
പടരാതിരിക്കാനാണ്‌ തൊഴിലാളികള്‍ ആദ്യം ശ്രമിച്ചത്‌. ഈ ടാങ്കുകൾക്കു ]തീപിടിച്ചിരുന്നേല്‍ വലിയ ദുരന്തം ഉണ്ടായേനെയെന്ന്‌ തൊഴിലാളികള്‍ ]പറയുന്നു.

എച്ച്‌എന്‍എല്‍ മാറി കെപിപിഎല്‍

വെള്ളൂര്‍ € നഷ്ടത്തെത്തൂര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ച
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌ ലിമിറ്റഡ്‌ (എച്ച്‌എന്‍എല്‍) സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കുകയായിരുന്നു. കേരള പേപ്പര്‍ പ്രൊഡക്ട്സ്‌ ലിമിറ്റഡ്‌ (കെപിപിഎല്‍) ]എന്നു പുനര്‍ നാമകരണം ചെയ്തു. 2022 മേയ്‌ 19നാണു കെപിപിഎല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്‌. എച്്‌എന്‍എലായിരുന്ന ]കാലത്തെ ജീവനക്കാരെ നിലനിര്‍ത്തിയാണു പ്രവര്‍ത്തനം പുനരാരംഭിച്ചത്‌.
യന്ത്രനവീകരണത്തിനു സര്‍ക്കാര്‍ പണം അനുവദിച്ചു. സ്‌പെഷല്‍ ഓഫിസറെ
നിയമിച്ചായിരുന്നു പ്രവര്‍ത്തനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp