കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡീസൽ ടാങ്ക് ചോർന്നതായി സൂചന

കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതായി സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോയ ബസിനാണ് തീപിടിച്ചത്.എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു.

ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല.മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp