കാലുമാറി ശസ്ത്രക്രിയ; വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്.

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്. ഇടതുകാലിൽ ശസ്ത്രക്രിയ നടത്താനാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് ഡോ.ബഹിർഷാൻ വ്യക്തമാക്കി. സജ്നയുടെ ബന്ധുക്കൾ ആശുപത്രി മാനേജുമെൻ്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടർ വീഴ്ച സമ്മതിച്ചത്.

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർഷാന്‍റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സർജറി പൂർത്തിയായി രാവിലെ ബോധം തെളിപ്പോൾ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp