കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും

കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർഗൊട്ടേക്കുള്ള 20634 വന്ദേഭാരത് ഒന്നരമണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു എക്സ്പ്രസും വൈകും. 7.45നാണ് സർവീസ് നടത്തുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp