മലപ്പുറം കിഴുമുറി സ്വദേശി അഖില്‍ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയോടെ ആയിരുന്നു സംഭവം കിടപ്പുമുറിയിലെ പ്ലഗ്ഗ് പോയിന്റില്‍ ചാര്‍ജിങ്ങിന് ഇട്ടിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നു അഖില്‍ പറയുന്നു. സംഭവ സമയം ആരും അടുത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മലപ്പുറത്ത് ഒരു കടയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക് മുന്പ് വാങ്ങിയ സ്പീക്കര്‍ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ബ്ലൂടൂത്ത് സ്പീക്കറിന്റെ ഭാഗങ്ങള്‍ പലയിടത്തായി ചിതറി തെറിച്ചു
ഈയിടെയായി പലയിടങ്ങളിലും ചാര്‍ജിങ്ങിനിടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിതെറിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരി മരണപ്പെട്ടിരുന്നു. ചാര്‍ജ്ജ് ചെയ്തുകൊണ്ടുള്ള ഉപയോഗത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ക്വാളിറ്റി കുറഞ്ഞ ബാറ്ററികളുടെയും ചാര്‍ജറുകളുടെയും ഉപയോഗമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്.