കിഡ്നി നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവമാണ്. ശരീരത്തിലെ അഴുക്കുകളും ടോക്‌സിനുകളും അരിച്ച് ശാരീരിക ആരോഗ്യം നില നിർത്തുകയാണ് ഇവയുടെ പ്രധാന ധർമവും. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ ശരീരത്തിൽ അനാവശ്യമായ ദ്രാവകം, ഇലക്ട്രോലൈറ്റുകൾ, മാലിന്യങ്ങൾ എന്നിവയുടെ ശേഖരണം ഉണ്ടാകാം.
വേദനസംഹാരി കഴിക്കുന്ന ശീലവും കിഡ്‌നിയ്ക്ക് ദോഷകരമാണ്. കോള പോലുള്ള കാർബോണേറ്റഡ് പാനീയങ്ങൾ കിഡ്‌നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തിൽ എത്തുന്ന ഉപ്പും കിഡ്‌നിയെ കേടുവരുത്തുന്ന ഒന്നാണ്. ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്നീഷ്യം, വൈറ്റമിൻ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്‌നിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെങ്കിൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
📍 ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
📍 മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്
📍 പെട്ടെന്നുള്ള വിശപ്പില്ലായ്മ
📍 ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങുന്നതിൽ പ്രശ്നം
📍 പേശീവലിവ്
📍 ഛർദ്ദി
📍 കാലുകളിൽ വീക്കം
📍 ശരിയായി ശ്വസിക്കാൻ കഴിയാതെ വരിക.
മൂത്രത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസങ്ങൾ കിഡ്‌നി തകരാറിലെന്നതിന്റെ ലക്ഷണങ്ങൾ കൂടിയാകും. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ച് മറ്റു കാരണങ്ങളില്ലാതെ, കിഡ്‌നി തകരാറിലെന്നതിന്റെ സൂചനയുമാകാം.