കീച്ചേരി ആശുപത്രി വികസനം :ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

കീച്ചേരി ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക 24 മണിക്കൂറും ഡോക്ടറുടെ സേവനം ല ദ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് മന്ത്രിയുടെ ഓഫീസിലെത്തി സമർപ്പിച്ചു . കീച്ചേരി ആശുപത്രിയുടെ ഇന്നത്തെ സ്ഥിതിയും’അവിടെയുണ്ടായിരുന്ന സേവനങ്ങളെക്കുറിച്ചും ഭാരവാഹികൾ മന്ത്രിയെ ബോധിപ്പിച്ചു. ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെയുള്ള കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ” അടിയന്തിരമായി സായാഹ്ന ഒ.പി തുടങ്ങുവാൻ മന്ത്രി ഡി.എം.ഒ.യോട് ആവശ്യപ്പെടും എന്നും ഉറപ്പ് നൽകി. സമരസമിതി രക്ഷാധികാരി TK ബിജു., ചെയർമാൻ, പി.ജെ. ജോർജ് വൈസ് ചെയർമാൻ സലാം കാടാപുറം, കൺവീനർ കെ.ഒ. സുധീർ , ജോ.. കൺവീനർമാരായ പി.എസ് നിജാഫ് സജികരുണാകരൻ, എന്നിവരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. പിറവം MLA അനൂപ് ജേക്കബിൻ്റെ ഭാഗത്തുനിന്നും നല്ല സഹകരണം ലഭിച്ചിരുന്നു എന്ന് സമരസമിതി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp