കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചു. യുഡിഎഫിലെ സാൻ്റി ജോസ് എൽഡിഎഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.
ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിൻ്റെ പിന്തുണയോടെ എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യയാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 78.28 ശതമാനം പോളിംഗാണ് വാർഡിൽ നടന്നത്. 723 വോട്ടർമാരിൽ 566 പേർ വോട്ട് ചെയ്തു.
അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സാൻ്റി ജോസ് (UDF), റാണി റോയി ( LDF), രഞ്ജു രവി (NDA), സുവർണ സന്തോഷ് (ആം ആദ്മി പാർട്ടി ), റാണി ജോഷി (സ്വത) എന്നിവരാണ് സ്ഥാനാർത്ഥികൾ.