കടുത്തുരുത്തി :
ആയാംകുടി ചാക്കരിമുക്ക് ഭാഗം മുതൽ ഗവൺമെന്റ് എൽ പി സ്കൂൾ ഭാഗം വരെയുള്ള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ബ്ലോക്ക് ചെയ്തു വെച്ചിട്ട് ഏതാണ്ട് നാല് മാസത്തോളം കാലമായി…വാട്ടർ അതോറിറ്റിയുടെ വെള്ളം കൊണ്ട് മാത്രം ഉപയോഗത്തിലുള്ള വ്യാപാര ഭവൻ അടക്കമുള്ള പല സ്ഥാപനങ്ങളും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വ്യാപാരഭവൻ ഭാരവാഹികളും, നാട്ടുകാരും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പലതവണ നേരിൽകണ്ട് പരാതി പറയുകയും,പരാതി രേഖ മൂലം എഴുതിക്കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടാക്കാത്ത സാഹചര്യത്തിൽ ശക്തമായിട്ടുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. റോഡുപണിയുടെ പേരിൽ കുടിവെള്ള പൈപ്പിന്റെ കണക്ഷൻ കൊടുക്കാതെ,വരാത്ത വെള്ളത്തിന്റെ, വാട്ടർ ബില്ല് കൃത്യമായി കയ്യിൽ കിട്ടി നെടുവീർപ്പ് ഇടുകയാണ് നാട്ടുകാർ…….