കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. 43 വയസ്സായിരുന്നു. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കൊമ്പന്‍ ചരിഞ്ഞത്.

1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നായിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്.

വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍ക്വസ്റ്റിനുശേഷം ഭൗതികശരീരം കോടനാട് സംസ്‌ക്കരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp