കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ; കേന്ദ്ര സംഘം കുവൈത്തിലേക്ക്

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം അപകടം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനും വിദേശകാര്യ മന്ത്രാലയ വിഭാഗം ഉടന്‍ കുവൈത്തിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു.വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങിന്റെ നേതൃത്വത്തിലാണ് സംഘം കുവൈത്തിലെത്തുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp