കൊല്ലം: കൊല്ലം പുനലൂരിൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. പുനലൂർ ഡിപ്പോയിൽ നിന്നാണ് ബസ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച കെഎസ്ആർടിസി ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി.