കെജ്രിവാൾ ജയിലിലേക്ക്; മടക്കവും പ്രചാരണമാക്കി എഎപി, 3 മണിക്ക് രാജ്ഘട്ട് സന്ദർശിക്കും

ദില്ലി: ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ചതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തീഹാർ ജയിലിലേക്ക് മടങ്ങിപ്പോകും. അതേ സമയം കെജ്രിവാളിന്റെ ജയിലിലേക്കുള്ള മടക്കവും പ്രചാരണമാക്കുകയാണ് എഎപി. ഇന്ന് മൂന്ന് മണിക്ക് രാജ്ഘട്ടിൽ കെജ്രിവാൾ സന്ദർശനം നടത്തും. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങുമെന്ന് കെജ്രിവാൾ അറിയിച്ചിട്ടുണ്ട്.

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന്  വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.  

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp