രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.കെ എസ്‍ യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം.
ഡിസിസി ഭാരവാഹിയുമായിരുന്നു .യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ എസ് യുവിന്റെ മുൻനിര പോരാളിയായിരുന്ന പ്രതാപചന്ദ്രൻ, 1971കാലത്ത് പൊലീസിന്റെ മർദ്ദനത്തിനിരയായിട്ടുണ്ട്.
പത്രപ്രവർത്തനരംഗത്തും ട്രേഡ് യൂണിയൻ രംഗത്തും സജീവമുഖമായിരുന്നു.ദീർഘകാലം വീക്ഷണം ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു.സീനിയർ ജേർണലിസ്റ്റ്സ് ഫോറം പ്രസിഡന്റും ഗവ. പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ജനറൽസെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.