കെ.എസ്.ആർ.ടി.സി.ക്ക് ഡീസലിലോടുന്ന പുതിയ കുട്ടിബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും കുട്ടിബസുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഓർഡിനറി ബസുകൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ഡീസലിലോടുന്ന ചെറിയ ബസുകൾ വാങ്ങുന്നത്. 32 സീറ്റുകളുള്ള നാല് സിലിൻഡർ ബസുകൾക്ക് വലിയ ബസുകളെക്കാൾ ഇന്ധനക്ഷമതയുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി. ടി.വി., മ്യൂസിക് സിസ്റ്റം, ഉച്ചഭാഷണി എന്നിവയുണ്ടാകും. ബസുകളുടെ പരീക്ഷണയോട്ടം മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ നിർവഹിച്ചു. ചാക്കയിൽനിന്ന്‌ എയർപോർട്ടിലേക്കായിരുന്നു യാത്ര.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp