കേന്ദ്രത്തിനെതിരെ ഒന്നിച്ചുള്ള സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ UDF

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും.

യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവ​ഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡൽഹിയിലെ സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും സമരത്തിൻറെ ഭാഗമാകും. ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവൻ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp