കേരള ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാം. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം എന്ന് അമീറുൾ ഇസ്ലാം. തടവ് പുള്ളികളുടെ ജയിൽ മാറ്റം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്ന് അമീറുൾ ഇസ്ലാം പറഞ്ഞു.
ഇതിനിടെ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിംകോടതി പരിഗണിച്ചു. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.