കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. ചെന്നൈയിൽ നിന്നും പുതിയ റേക്കുകൾ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ, സർവീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയിൽവേ നിർദേശം നൽകി. 

ഇത് മംഗളുരു – എറണാകുളം റൂട്ടിൽ സർവീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു ഗോവ റൂട്ടുകളും പരിഗണയിൽ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.

നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp