കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. നാളെ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിലും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിലും പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് നേതൃത്വം അറിയിച്ചു.

പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp