കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.

ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 എണ്ണം ഗുജറാത്തിൽ നിന്നും 34 എണ്ണം കർണാടകയിൽ നിന്നുമാണ്. ഗോവ 14, മഹാരാഷ്ട്ര 9, കേരള 6, രാജസ്ഥാൻ 4, തമിഴ്‌നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് JN.1 കണക്കുകൾ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp