‘കേരളീയം’ കഴിഞ്ഞ് ആറുമാസം; കലാകാരന്മാർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ല

തിരുവനന്തപുരം: ‘കേരളീയം’ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ല. സെലിബ്രിറ്റികൾക്ക് ആഴ്ചകൾക്കകം പ്രതിഫലം നൽകിയ സാംസ്‌കാരിക വകുപ്പിനെ സമീപിക്കുമ്പോൾ എവിടെയും എത്തിയിട്ടില്ലെന്ന് ആണ്‌ അറിയാൻ അകഴിയുന്നത്. സാമ്പത്തികമായി നല്ല പ്രതിസങിയിൽ നിന്ന സമയത്തായിരുന്നു സംസ്ഥാനം കേരളീയം ആർഭാടമാക്കി നടത്തിയത്. ആറുമാസം പിന്നിട്ടിട്ടും പ്രതിഫലം ചോദിച്ചെത്തുമ്പോൾ മുഖംതിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പണം അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി.

പ്രതിഫലം ലഭിക്കാതെ ലോകസഭയിൽ പരിപാടികൾ അവതരിപ്പിക്കില്ലെന്ന് കലാകാരന്മാർ സാംസ്‌കാരിക വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കേരളീയത്തിന് ഭക്ഷണം എത്തിച്ച ഹോട്ടലുകൾക്കും പണം ലഭിക്കാനുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി 3.39 കോടിരൂപയാണ് സാംസ്‌കാരിക വകുപ്പിന് സർക്കാർ അനുവദിച്ചത്. ലോകകേരള സഭയ്‌ക്ക് അനുവദിച്ചത് 1 കോടിയും.

ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ സർക്കാർ പറഞ്ഞിരുന്നു.എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കലാകാരന്മാർ. തെരഞ്ഞെടുപ്പിൽ നിറംമങ്ങിയതോടെ ലോകകേരള സഭ ഓൺലൈനായി നടത്തിയാൽ മതിയെന്ന നിർദേശവും ഉയരുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp