പെരുമ്പാവൂര്‍ :കൈകൾബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കയറാൻ ഒരുങ്ങുന്ന വൈഗ സുമേഷിന് (10) പിന്തുണയുമായി ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സി രവീന്ദ്രനാഥ്.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ കീഴില്ലം പത്മനിവാസിൽ രാമചന്ദ്രന്‍നായരുടെ വസതിയിൽ വിശ്രമത്തിനിടയിലാണ് രവീന്ദ്രന്‍ മാഷിനെ കാണാന്‍ വൈഗ എത്തിയത്.വാര്‍ഡ് അംഗം സ്മിത അനില്‍കുമാറും സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് മോഹനനും ചേര്‍ന്ന് നാടിന്റെ താരത്തെ മാഷിന്
പരിചയപ്പെടുത്തി. വൈഗയെ ചേര്‍ത്തുനിര്‍ത്തി നാളത്തെ ദേശീയതാരമായി മാറട്ടെ എന്ന് മാഷ് ആശംസിച്ചു.
20ന് ചേര്‍ത്തലയില്‍നിന്ന് വൈക്കം ബിച്ചുവരെ ഏഴു കിലോമീറ്ററാണ് വൈഗ നീന്താന്‍ ഒരുങ്ങുന്നത്. രായമംഗലം കൂട്ടുമഠം ചിറപ്പടി നന്ദനം വീട്ടില്‍ സുമേഷിന്റെയും നീതുവിന്റെയും മകളാണ്.പെരുമ്പാവൂര്‍ വിമല സെന്‍ട്രൽ സ്കൂളിലെ അഞ്ചാംക്സാസ് വിദ്യാര്‍ഥിനിയാണ്. കോതമംഗലം ഡോള്‍ഫിന്‍ അക്യാട്ടിക് ക്ലബ് നീന്തല്‍ പരിശീലന
കേന്ദ്രത്തില്‍നിന്ന് ഒരുവര്‍ഷംമുമ്പ് നീന്തല്‍പടഠിച്ചു.
കുളത്തിലും മൂവാറ്റുപുഴ കറുകടം പുഴയിലുമായി പരിശീലിച്ചു. റോളര്‍ സ്കേറ്റിങ്ങിൽ ദേശീയതലത്തിൽ നാലാംസ്ഥാനം നേടിയിട്ടുണ്ട്.സഹോദരി: വൈദേഹി.