കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ആക്കും, വിവിധ ആധുനിക പദ്ധതികൾ പരിഗണനയിൽ; ലോക്‌നാഥ്‌ ബഹ്‌റ

മെട്രോയിൽ പ്രതിദിന ദിവസം യാത്രക്കാരുടെ എണ്ണം 98000 ലേക്കെത്തിയെന്ന്
കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബഹ്‌റ. പ്രതിദിനം ഒരുലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലേക്ക് അടുത്തു.രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. 2025 ആഗസ്റ്റ് 15 ന് മെട്രോ സെക്കന്റ് ഫേസ് ലക്ഷ്യം വയ്ക്കുന്നു.
2 വർഷത്തിനകം സെക്കന്റ് ഫേസ് പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ സ്റ്റേഷൻ സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 2 ന് തൃപ്പൂണിത്തുറ റൂട്ടിൽ മെട്രോ ഓടിത്തുടങ്ങും. വിവിധ ആധുനിക പദ്ധതികൾ പരിഗണനയിലുണ്ട്.

കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. ഡിസംബർ 31 ഓടെ പൂർണമായും ഡിജിറ്റലൈസ് ആക്കും. നെടുമ്പാശേരി എയർപോർട്ടടക്കം ബന്ധപ്പെടുത്തിയാണ് മൂന്നാം ഫേസ്.
ദിവസം 10000 വിദ്യാർത്ഥികൾ മെട്രോയിൽ യാത്ര ചെയ്യുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp