കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പുതിയ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങിയതെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചത്.

ഇന്ന് ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp