കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp