കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആണ് ആക്രമണമുണ്ടായത്. സംഭവത്തെപ്പറ്റി പൊലീസിന്റെ ഭാഗത്ത് നിന്നും നിലവിൽ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.
ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്ന സമയത്താണ് ഓഫീസ് പരിസരത്ത് വെച്ച് സിപിഐഎം നേതാവിന് വെട്ടേറ്റത്. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്താണ് ആക്രമണ കാരണം എന്നതിനെപ്പറ്റിയോ ഒരു സംഘമാണോ ഒരാളാണോ ആക്രമിച്ചത് തുടങ്ങിയ വിവരമൊന്നും ലഭിച്ചിട്ടില്ല.