‘കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’; കേരളത്തിലേക്ക് മടങ്ങാൻ സുപ്രിം കോടതി അനുമതി

‘കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’, ജാമ്യവ്യവസ്ഥകൾ ഉപാധികളോടെ സുപ്രിം കോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.

കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രിം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രിം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

പിതാവിനെ കാണാൻ അനുമതി നൽകിയിരുന്നു. ചികിത്സയിൽ ആയതിനാൽ കാണാൻ കഴിഞ്ഞില്ല. മദനിയുടെ ചികിത്സയ്ക്കും കോടതി അനുമതി നൽകി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും സുപ്രിം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp