കൊവിഡ് കാലത്തെ സേവനം: മലയാളി നഴ്സുമാര്‍ക്ക് പുരസ്‌കാരം

കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാര്‍ക്ക് ലീഡര്‍ഷിപ്പ് പുരസ്കാരം നല്‍കുന്നു.ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് നല്‍കുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ.എച്ച്‌.എന്‍.എയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ, ഓസ്ട്രേലിയ,യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാര്‍ക്ക് വീതമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകല്‍ പണിയെടുത്ത നഴ്സുമാരെ ആദരിക്കുന്നതിന്‍്റെ ഭാഗമായാണ് അവാര്‍ഡ് വിതരണമെന്ന് സി.ഇ.ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെല്‍ബണില്‍ ഒക്ടോബര്‍ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങില്‍ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡിസംബര്‍ അവസാനവാരം കേരളത്തില്‍ വച്ചു ഇന്ത്യയിലെ മലയാളി നഴ്സുമാര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കും. ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp