‘കോടതി നടപടികൾ പ്രഹസനമാക്കരുത്’; ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങളടങ്ങിയ ഹർജി പിൻവലിക്കണമെന്ന അപേക്ഷയില്‍ ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ല. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമർശിച്ചു.

അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മോൺസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശം. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദത്തിന് ഇടയായതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp