കോട്ടയം എറണാകുളം റോഡിൽ അരയൻ കാവിനു സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം എറണാകുളം റോഡിൽ അരയൻ കാവിനു സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പാലാ മീനച്ചിൽ സ്വദേശി മിലൻ ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ മിലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് കാറുകൾ തമ്മിലാണ് അരയൻകാവിൽ വച്ച് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും അമിതവേഗതയിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp