കോട്ടയം മറിയപ്പള്ളിക്ക് സമീപം മുട്ടത്ത് വൃദ്ധ മാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.. കളത്തൂര്‍ പറമ്പില്‍ രാജമ്മ മകന്‍ സുഭാഷ് എന്നവരാണ് മരിച്ചത്. രാജമ്മ ഏറെ നാളുകളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ചിങ്ങവനം പോലീസ് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. മൃത ദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു