കോട്ടയം: കുറിച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ഫൈസല്‍ രാജ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരിക്കുകയാണ്. ഇയാളുടെ സഹായി അനീഷ് ആന്റണിയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ച നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സ്വര്‍ണവും പണവും വീണ്ടെടുക്കാന്‍ കഴിയാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിലാണ് കുറിച്ചിയിലെ സുധാ ഫൈനാന്‍സില്‍ കവര്‍ച്ച
നടന്നത്. ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും നഷ്ടമായി. ചങ്ങനാശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചിങ്ങവനം പൊലീസാണ് കേസ് അന്വേഷിച്ചത്.സംഭവത്തില്‍ നിരവധി മോഷണ കേസുകളിൽ പ്രതിയായ പത്തനംതിട്ട കൂടൽ സ്വദേശിയുംപ്രധാനപ്രതിയുമായ ഫൈസല്‍ രാജിനെ കുറിച്ച് സൂചന ലഭിച്ചു.