കോളജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകൻ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകൻ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിൻറെ സ്ക്രീൻഷോട്ട് 24 ന് ലഭിച്ചു.
പത്തനംതിട്ട ചെന്നിർക്കര ഐടിഐ കോളജ് ഗ്രൂപ്പിൽ മഹേഷ് മാരകായുധങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. കോളജ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാരകായുധങ്ങളുടെ വെല്ലുവിളി. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുടെ ചിത്രമാണ് ഇയാൾ ഗ്രൂപ്പിൽ പങ്കുവെച്ചത്.