കോഴിക്കോട് ആയിരം മെസിമാർ ഇറങ്ങി; വേള്‍ഡ് കപ്പ് ആവേശത്തില്‍ മലബാർ

വേള്‍ഡ് കപ്പ് ആവേശത്തില്‍ കോഴിക്കോട്. അര്‍ജന്റീനിയന്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരമായ മെസിയോടുള്ള ആരാധനയില്‍ നൂറ് മെസ്സിമാരെ അണി നിരത്തില്‍ പ്രകടനം നടത്തി. ലോകകപ്പിനു മുന്നോടിയായി നടത്തിയ വിളംബര ജാഥയിലായിരുന്നു കുട്ടിമെസിമാര്‍ ഉള്‍പ്പടെ ഉണ്ടായത്.

ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം മുഴുവന്‍ എന്നാല്‍ തങ്ങളുടെ ഇഷ്ടതാരത്തിന്റെ നൂറു മുഖങ്ങളാണ് കോഴിക്കോട് കോട്ടൂളിയില്‍ അണിനിരന്നത്. കുട്ടികളും മുതിര്‍ന്നവരും മെസിയുടെ മുഖമൂടി അണിഞ്ഞ് കാര്‍ണിവലില്‍ പങ്കെടുത്തു. ലോകകപ്പിനു മുന്നോടിയായി നടത്തിയ വിളംബര ജാഥയായിരുന്നു ഇവിടെ നടന്നത്.

കോട്ടൂളിയിലെ അര്‍ജിന്റീന ഫാന്‍സാണ് ഫുട്‌ബോള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ ബി​ഗ്സ്‌ക്രീനില്‍ കാണാനുള്ള അവസരവും ഇവര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp