കോഴിക്കോട്: ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. ചാത്തമംഗലം സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത്, എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ പതിനൊന്ന് വയസുകാരിയായ ആരാധ്യയുടെ നില ഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ് ആരാധ്യ. ഇന്നലെ ഉച്ചയ്ക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.