കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു.

സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യ തൊഴിലാളികളും ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയോടെ തീ ആളി പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp