കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വർഷം തടവ്

കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. 77 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണം. 2021 ൽ താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2016 മുതൽ 2019 വരെയാണ് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ൽ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കക്കാട് സ്വദേശി ഷമീദ് പിടിയിലാകുന്നത്.

77 വർഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് പോക്‌സോ കോടതി ജഡ്ജായ രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp