ന്യൂയോർക്ക്: കോടിക്കണക്കിനു പേരുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാർസ്- കോവി- 2 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യുഐവി)യിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്റെതാണ് വെളിപ്പെടുത്തൽ. മനുഷ്യ നിർമിതമായ കൊറോണ വൈറസ് രണ്ട് വർഷം മുൻപ് വുഹാൻ ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തു പോയതാണെന്നാണു ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിലാണ് സാംക്രമിക രോഗ ഗവേഷകനായ ആൻഡ്രൂ ഹഫ് ഇക്കാര്യം പറയുന്നത്.യുകെ ആസ്ഥാനമായുള്ള ദ സൺ എന്ന ടാബ്ലോയിഡിൽ ഹഫിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഇക്കോഹെൽത്ത് അല ലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹഫ്.
ചൈനയ്ക്കു മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നും സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതിന്റെ ഫലമായിട്ടാണ് വുഹാൻ ലാബിൽ നിന്നും വൈറസ് ചോർന്നതെന്നും പുസ്തകത്തിൽ പറയുന്നു. ആദ്യ ദിനം മുതൽ ഇക്കാര്യം അറിയാമായിരുന്നു. അപകടകരമായ ബയോ ടെക്നോളജി യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങൾ തന്നെ ഭയപ്പെടുത്തിയെന്നും ഹഫ് വ്യക്തമാക്കി. കോവിഡിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് വുഹാനാണ്. തുടക്കം മുതലെ കൊറോണ വൈറസ് വുഹാ ലാബിൽ നിന്നും ചോർന്നതാണെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും ഇതു നിഷേധിച്ചിരുന്നു. ചൈനയ്ക്ക് കൈമാറിയതിൽ