‘ക്യാമ്പസുകളിൽ റാഗിങ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് SFI’: വി ശിവൻകുട്ടി

സിദ്ധാർത്ഥിന്റെ മരണം SFIയുടെ ചരിത്രം അറിയാത്തവർ സംഘടനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട്. ക്യാമ്പസുകളിൽ റാഗിങ് ഇല്ലാതാക്കാൻ പ്രയത്നിച്ച പ്രസ്ഥാനമാണ് SFI. ചരിത്രമറിയാത്തവർ സംഘടനയിലുള്ളതാണ് പ്രശ്‌നമെന്നും മന്ത്രി വ്യക്തമാക്കി. ചരിത്രമറിയാതെ എസ്എഫ്ഐയിലെത്തിയ ഇത്തരക്കാരെ പുറത്താക്കണം.

എസ്എഫ്ഐയെ ശുദ്ധികരിക്കാൻ നേതൃത്വം തയാറാകാമെന്നും ശിവൻകുട്ടി പറഞ്ഞു. മരണപ്പെട്ട സിദ്ധാർഥന്‍റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിലപാടിൽ കുടുംബം തൃപ്തനാണെന്ന് അച്ഛൻ പറഞ്ഞെന്നും മന്ത്രി പറഞ്ഞു.എസ്.എഫ്.ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനയിലാണെങ്കിലും നടപടി സ്വീകരിക്കും.

ഇത്തരം ആക്രമണങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജ് ക്യാമ്പസിലേക്ക് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘർഷത്തിനിടയാക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp