ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടി: പുനരാലോചനയ്ക്ക് കെ എസ് യു

ക്യാമ്പസ് ജാഗരന്‍ യാത്രയില്‍ പങ്കെടുക്കാത്ത ജില്ലാ ഭാരവാഹികള്‍ക്ക് എതിരായ കൂട്ട നടപടിയില്‍ പുനരാലോചനയ്ക്ക് കെ എസ് യു. മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ യാത്ര സമാപിക്കുന്ന ഈ മാസം 19ന് പിന്‍വലിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിലും യാത്രയോട് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.ക്യാമ്പസ് ജാഗരന്‍ യാത്ര യാത്രാവുമായി സഹകരിക്കാത്ത കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളിലെ ഭാരവാഹികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടി സ്വീകരിച്ചത്. കാസര്‍ഗോട് 24, കണ്ണൂരില്‍ 17, വയനാട് 26 , കോഴിക്കോട് 20 ഭാരവാഹികളെയാണ് മിന്നല്‍ വേഗത്തില്‍ സസ്‌പെന്റ് ചെയ്തത്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് യാത്ര. കാസര്‍ഗോഡ് നിന്നാണ് ലഹരിക്കെതിരെ കെഎസ്യു ജാഥ ആരംഭിച്ചത്. ഈ ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെയാണ് നടപടി. ജാഥ കടന്നു പോയ കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ക്ക് എതിരയാണ് നടപടി ഉണ്ടായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp