ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ.

നമ്മൾ എല്ലാവരും ഏറെ പേടിയോടെ കാണുന്ന രോഗമാണ് ക്യാൻസർ. തുടക്കത്തിലെ തന്നെ ചികിത്സിച്ചാൽ ഭേദമാകാവുന്ന രോഗമാണ് ഇത്. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നതെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ കണ്ടു വരികയാണ്. ജീവിത രീതി മാത്രമല്ല, തെറ്റായ ഭക്ഷണക്രമവും ക്യാൻസറിന് കാരണമാകുന്നു.

📍പൂപ്പൽ ഭക്ഷണങ്ങൾ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. aflatoxin എന്നുള്ളൊരു പൂപ്പൽ ആഹാരത്തിൽ ഉണ്ടെങ്കിൽ ലിവർ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അധിക നാൾ സൂക്ഷിക്കുന്ന കോൺ, നിലക്കടല, സോയ ബീൻസ്, ചീസ്, പാൽ ഈ ഭക്ഷണങ്ങളിലാണ് aflatoxin പൂപ്പൽ കാണപ്പെടുന്നത്.

📍കരിഞ്ഞ ഭക്ഷണങ്ങൾ വയറ്റില്‍ ക്യാൻസർ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. മീൻ, ചിക്കൻ നന്നായി കരിച്ച് കഴിക്കുന്നതും കരിഞ്ഞ ആഹാരങ്ങളും ഒഴിവാക്കേണ്ടതാണ്.

📍തവിട് കളഞ്ഞിട്ടുള്ള അരികൾ പതിവായി കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. അത് പ്രമേഹത്തിനും മറ്റ് രോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു.

📍സംസ്കരിച്ച മാംസമാണ് മറ്റൊരു ഭക്ഷണം. കാരണം കെമിക്കലുകൾ ചേർത്താണ് മാംസം ദിവസങ്ങളോളം സൂക്ഷിക്കുന്നത്. വല്ലപ്പോഴും കഴിച്ചാൽ പ്രശ്നമില്ല. എന്നാൽ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്നു.

📍റെഡ് മീറ്റ് കൂടുതലായി ഉപയോഗിക്കുന്നത് കുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബീഫ്, മട്ടൻ, പോർക്ക് ഇവയെല്ലാം തന്നെ ആഴ്ചയിൽ പരമാവധി 100 ഗ്രാം വരെ കഴിക്കാൻ പാടുള്ളൂ.

📍ഉപ്പ് കൂടിയ ചൈനീസ് വിഭവങ്ങളും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നൈട്രേറ്റ്സ് എന്ന സംയുക്തം ചേർത്താണ് അത് ഉണ്ടാക്കുന്നത്.

📍മദ്യപാനം ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. വായിലെ ക്യാൻസർ, കുടൽ ക്യാൻസർ, അന്നനാള ക്യാൻസർ, കരൾ ക്യാൻസർ തുടങ്ങിയവ പിടിപെടാം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp