ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയായി ക്രിസ്തു, ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും. 

അന്ത്യ അത്താഴ സ്മരണയിൽ ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കൽ ചടങ്ങും ഉണ്ടാകും. വിവിധ ദേവാലയങ്ങളിലെ ചടങ്ങുകൾക്ക് സഭാ മേലധ്യക്ഷന്മാർ മുഖ്യകാർമികരാകും.

പെസഹാ വ്യാഴത്തോട് അനുബന്ധിച്ച് പട്ടം സെന്റ്‌മേരിസ് പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. വൈകുന്നേരം 3 മണിക്ക് കർദിനാൾ ബസേലിയസ് ക്ലിമീസ് ബാവ ചടങ്ങിന് നേതൃത്വം നൽകും.

തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നേതൃത്വം നൽകുന്ന തിരുകർമ്മങ്ങൾ പാളയം സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp