ക്രിസ്‌മസിന്‌ റെക്കോഡ് മദ്യവിൽപന; ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ

സംസ്ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോഡ് മദ്യവിൽപന.ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ. 3 ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവർഷം ഇത് 69.55 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്.

22, 23 തീയതികളിൽ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വർഷം 75. 41 കോടിരൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവിൽ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് ചാലക്കുടിയിലെ ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം ചങ്ങനാശേരിയിലാണ്.

കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് റം ആണ്. കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മദ്യം വിറ്റത്.

രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷമായിരുന്നു. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. ബിവറേജസ് കോർപറേഷന് 267 ഔട്ട്ലറ്റുകളാണുളളത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp