ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു, 17 പേർക്ക് പരിക്ക്

ഡൽഹിയിൽ ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു. കൽക്കാജി മന്ദിറിലെ ‘മാതാ കാ ജാഗരൺ’ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 17 പേർക്ക് പരിക്ക്. അപകടസമയത്ത് 1500 ലധികം പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട്.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിൽ ‘മാതാ കാ ജാഗരൺ’ പരിപാടി സംഘടിപ്പിച്ചിരുന്നു. 1500 മുതൽ 1600 വരെ ആളുകൾ പരിപാടി കാണാൻ തടിച്ചുകൂടി. ഇതിനിടെ സംഘാടകർക്കും വിഐപികളുടെ കുടുംബാംഗങ്ങൾക്കും ഇരിക്കാൻ തയ്യാറാക്കിയ വേദിയിലേക്ക് ജനക്കൂട്ടം തള്ളിക്കയറുകയായിരുന്നു.

അമിതഭാരത്തെ തുടർന്ന് വേദി തകർന്നു. അപകടത്തിൽ 45 കാരിയായ സ്ത്രീ മരിച്ചു. സ്റ്റേജിന് താഴെയിരുന്ന 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp